![]() |
![]() |
|
റാന്നി ഹിന്ദു മഹാസമ്മേളനം ഫെബ്രുവരി 18മുതല്‍
January 29, 2018, 8:55 pm
hari
റാന്നി : റാന്നി ഹിന്ദു മഹാസമ്മേളനം ഫെബ്രുവരി 18 മുതല്‍ 25 വരെ റാന്നി പമ്പാ മണല്‍പ്പുറത്തെ ശ്രീധര്‍മശാസ്താ നഗറില്‍ നടക്കും.
18 ന് വൈകിട്ട് 4.45 ന് ഹിമാലയം ഉത്തരകാശി ആദിശങ്കരബ്രഹ്മവിദ്യാപീഠം ആചാര്യന് സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ഥ ജി മഹാരാജ് സമ്മേളനം ഉദ്ഘാടനംചെയ്യും . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.
സ്വാമി വേദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 8.30 ന് സമ്മേളനനഗറിലെ കെടാവിളക്ക് തെളിയിക്കുന്നതിനുള്ള ഭദ്രദീപം അങ്ങാടി ശാസ്താംകോവില്‍ ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി എത്തിക്കും.
ഒമ്പതിന് പരിഷത്ത് പ്രസിഡന്റ് പി എന്‍ നീലകണ്ഠന് നമ്പുതിരി ധ്വജാരോഹണം നടത്തും. മുന്നിന് ഹര്‍ഷ വിക്രമന്റെ സംഗീതക്കച്ചേരി, രാത്രി എട്ടിന് നൃത്തസന്ധ്യ എന്നിവ ഉണ്ടായിരിക്കും.
സമാപന ദിവസമായ 25 ന് രാവിലെ 10.15ന് രവിവാര പാഠശാല സമ്മേളനം വി കെ രാജഗോപാല്‍ ഉദ്ഘാടനംചെയ്യും . കെ ഹരിന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും.
രണ്ടിന് സംഗീതസദസ്സ്, വൈകിട്ട് സമാപന സമ്മേളനം മാതാഅമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പുര്ണ്ണമൃതനന്ദപുരി ഉദ്ഘാടനംചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യാതിഥിയായിരിക്കും. പരിഷത്ത് ഭാരവാഹികളായ പി എന്‍ നീലകണ്ഠന് നമ്പുതിരി, രാജേഷ് ആനമാടം, ശ്രീനി ശാസ്താംകോവില്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
|
||
![]() |
![]() |