![]() |
![]() |
|
കിലോഗ്രാമിനു ഭാരം കൂടുന്നു
January 8, 2013, 2:20 am
ലണ്ടന്‍: ഭാരത്തതിന്റെ അടിസ്ഥാന യൂണിറ്റായ കിലോഗ്രാമിനു തൂക്കം കൂടുന്നു. ഒരു കിലോഗ്രാം ഭാരം കണക്കാക്കാന്‍ പാരീസിലെ ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് വെയിറ്റ് ആന്‍ഡ് മെഷേഴ്സില്‍ സൂക്ഷിച്ചിരുന്ന നീണ്ടുരുണ്ട ലോഹഭാരത്തിനാണ് ഉപരിതലത്തില്‍ അഴുക്ക് നിറഞ്ഞ് ഏതാനും മൈക്രോഗ്രാം തൂക്കം കൂടിയത്. എല്ലാ രാജ്യങ്ങളും ഒരു കിലോഗ്രാമിന്റെ അടിസ്ഥാന അളവുകോലായി ഉപയോഗിക്കുന്നത് ഇതാണ്. 1884ല്‍ ഐപികെയുടെ 40 മാതൃകകള്‍ നിര്‍മിച്ചു വിവിധ രാജ്യങ്ങള്‍ക്കു നല്‍കിയിരുന്നു. രാജ്യാന്തര വാണിജ്യ ഇടപാടുകള്‍ക്കും വളരെ സൂക്ഷ്മമായി തൂക്കം കണക്കാക്കേണ്ട ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും ഓരോ രാജ്യങ്ങളിലും വ്യത്യസ്ത അളവു വരാതിരിക്കാനാണ് ലോകമെങ്ങും ഒരേ ഭാരമുളള മാതൃക ഉപയോഗത്തിനായി നല്‍കിയത്. അതുകൊണ്ട് തന്നെ ഈ തൂക്ക വര്‍ധന ശാസ്ത്രജ്ഞര്‍ ഗൌരവത്തോടെയാണ് കാണുന്നത്. കാര്‍ബണിന്റെ അംശം കൂടുതലുളള മാലിന്യങ്ങളാണ് ഇതിന്റെ ഉപരിതലത്തില്‍ അടിഞ്ഞുകൂടിയത്. അള്‍ട്രാവയലറ്റ് രശ്മികളും ഓസോണും ഉപയോഗിച്ച് ഇത് വൃത്തിയാക്കാന്‍ നീക്കം തുടങ്ങി. |
||
![]() |
![]() |