SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇനി ഇലക്ട്രീ
December 25, 2012, 4:08 am

സ്വീകരണമുറിയില്‍ അലങ്കാരമായിട്ടു മാത്രമല്ല വേണമെങ്കില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാനുളള വൈദ്യുതി തരാനും ബോണ്‍സായിക്ക് കഴിയും. വെറും വാക്കല്ല, ഫ്രഞ്ച് ഡിസൈനറായ വിവിയന്‍ മുളളര്‍ കഴിഞ്ഞ ദിവസം ഇത്തരമൊരു ബോണ്‍സായി തയ്യാറാക്കി അവതരിപ്പിച്ചു കഴിഞ്ഞു. മൂന്നരയിഞ്ച് വീതം വീതിയുളള 27 സോളാര്‍ പാനലുകളാണ് ഇലകള്‍ക്കു പകരം ഘടിപ്പിച്ചിരിക്കുന്നത്. ബോണ്‍സായിക്കുളളിലെ 1400 എംഎഎച്ച് ബാറ്ററയിലാണു സ്റ്റോറേജ്. നാലുമണിക്കൂര്‍ വെയിലേറ്റാല്‍ തന്നെ മൊബൈലുകള്‍ ചാര്‍ജ് ചെയ്യാനുളള ഊര്‍ജം ബോണ്‍സായ് ശേഖരിക്കും. ബാറ്ററി ഫുളളാകണമൈങ്കില്‍ 36 മണിക്കൂര്‍ വെയിലേല്‍ക്കണം. പരമാവധി ഇലകളില്‍ വെയിലേല്‍ക്കും വിധം പ്രകൃതിയൊരുക്കിയ ഡിസൈനാണു മരങ്ങള്‍ക്കുളളത്. സോളാര്‍ പാനലുകളില്‍ പരമാവധി വെയിലേല്‍ക്കാന്‍ അതേ ഡിസൈന്‍ പകര്‍ത്തുകയായിരുന്നു വിവിയന്‍ മുളളര്‍ പറയുന്നു.