SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വിജയപീഠത്തില്‍ ഡസ്റ്റര്‍, ഡ്യൂക്ക് 200
December 24, 2012, 2:34 am

ഇന്ത്യന്‍ വാഹന നിര്‍മാണ മേഖലയില്‍ നിലവിലുളള അവാര്‍ഡുകള്‍ക്കിടയിലെ ഓസ്കാര്‍ ആയി പരിഗണിക്കപ്പെടുന്ന ഇന്ത്യന്‍ “കാര്‍ ഓഫ് ദ് ഇയര്‍” പുരസ്കാരത്തിന് 2013ല്‍ കോംപാക്ട് എസ്.യുവിയായ റെനോ ഡസ്റ്റര്‍ അര്‍ഹമായി. രാജ്യത്തെ വിവിധ ഓട്ടോമൊബീല്‍ മാസികകള്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളില്‍ 2013ലെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദ് ഇയര്‍ ബഹുമതിക്ക് കെ.ടി.എം. ഡ്യൂക്ക് 200 തിരഞ്ഞെടുക്കപ്പെട്ടു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ജെ.കെ.ടയര്‍ ആന്‍ഡ് ഇന്‍ഡ്രസ്ട്രീസ് ലിമിറ്റഡ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. രഘുപതി സിംഘാനിയ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഡസ്റ്റിനുളള പുരസ്കാരം റെനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ മാര്‍ക് നാസിഫും എക്സിക്യൂട്ടൂീവ് ഡയറക്ടര്‍ സുമിത് സാഹ്നിയും ഏറ്റുവാങ്ങി. കെ.ടി എം ഡ്യൂക്കിനുളള അവാര്‍ഡ് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രോ ബൈക്കിങ് വൈസ് പ്രസിഡന്റ് അമിത് നന്ദി സ്വീകരിച്ചു.